കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ നഷ്ടമായി. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ വ്യക്തമാക്കി. എന്നാൽ നഷ്ടമായ സ്വർണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് പൊലീസ് പ്രതികരിച്ചു.  സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

updating...