80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ആണ് ഇയാള്‍ ശ്രമിച്ചത്.

കൊച്ചി: ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണം പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ആണ് സ്വര്‍ണം പിടിച്ചത്. 

മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ എന്നയാള്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്.80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ആണ് ഇയാള്‍ ശ്രമിച്ചത്.

താലി ഊരിവച്ച് മാലയെടുത്തു, സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം സിസിടിവി ഹാര്‍ഡ് ഡിസ്കും തൂക്കി കള്ളൻ

വയനാട്: കൂളിവയലില്‍ വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറി അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും 47,800 രൂപയും മോഷ്ടിച്ച ശേഷം സിസിടിവി ഹാര്‍ഡ് ഡിസ്കും എടുത്തുകൊണ്ട് പോയി കള്ളൻ.കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. 

ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ മനസിലാക്കിയത്. തലയണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 47,800 രൂപയും ഇതോടൊപ്പം മോഷ്ടിക്കപ്പെട്ടതായി ഇവര്‍ മനസിലാക്കി.

Also Read:- എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസപ്രകടനങ്ങള്‍; ഒടുവില്‍ യുവാക്കള്‍ക്ക് കിട്ടി 'എട്ടിന്‍റെ പണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo