ബത്തേരി: റീ പോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ്. വൈകുന്നേരം അഞ്ച് മണി വരെ 75.75 % പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രതകരാർ കാരണം  വോട്ടെണ്ണൽ തടസ്സപ്പെട്ടതിനെ തുടർന്നാണ്  റീ പോളിംഗ് നടന്നത്. 

ഇന്ന് രാത്രി എട്ടുമണിക്ക് ബാലറ്റ് പെട്ടികൾ നഗരസഭ ഓഫീസിൽ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും. നിലവിൽ ബത്തേരി നഗരസഭയിൽ LDF ന് 23 ഉം  UDFന് 10 ഉം സീറ്റുകളുണ്ട്.ഒരു സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  യുഡിഎഫിലെ അസീസ് മാടാല, LDF ലെ പി.എം. ബീരാൻ ബി ജെ പി യിലെ സുദിൻ എന്നിവരാണ് തൊടുവട്ടിഡി വിഷനിലെ സ്ഥാനാർത്ഥികൾ. UDF സിറ്റിംഗ് സീറ്റായ തൊടുവട്ടിയിൽ  1079 വോട്ടർമാരാണ് ഉള്ളത്.