Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപില്‍നിന്ന് ചരക്കുനീക്കം ബേപ്പൂര്‍തുറമുഖം വഴിയാക്കും, കൂടുതല്‍ യാത്രാകപ്പലുകള്‍ പരിഗണനയില്‍: മന്ത്രി

ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
 

goods transportation from lakshadweep to be Beypore port: Minister Ahmed Devarkovil
Author
Kozhikode, First Published Jun 12, 2021, 9:26 AM IST

കോഴിക്കോട്: ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios