Asianet News MalayalamAsianet News Malayalam

എല്ലാ ഭരണാഘടനസീമകളും സർക്കാർ ലംഘിക്കുകയാണ്,സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടിയില്ല,മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍  തന്‍റെ  നിലപാടിൽ മാറ്റമില്ലെന്നും ഗവര്‍ണര്‍

 

governeor firm on his stand on Bills not signed
Author
First Published Nov 5, 2023, 12:40 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുരിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം.ഭരണ ഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം.സുപ്രീം കോടതി ചോദിക്കുമ്പോൾ തന്‍റെ  ഉത്തരവാദിത്വ കുറിച്ച് മറുപടി നൽകും.സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു.ധനബില്ലാണ് .അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല.മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്.അതുണ്ടായില്ല.എല്ലാ ഭരണാഘടന സീമകളും സർക്കാർ ലംഘിക്കുകയാണ്.എന്താണ് കലാ മണ്ഡലത്തിൽ സംഭവിച്ചത്.പുതിയ ചാൻസലർ പണം ചോദിച്ചു .സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്.സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്.ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂൾ പണിയുന്നു.പെൻഷൻ നൽകുന്നില്ല.സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു.മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ  നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു

Follow Us:
Download App:
  • android
  • ios