തിരുവനന്തപുരം: പിഎസ് സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍. സിപിഎം, എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാനാണ് നീക്കം.

നിയമസഭയിലെ കയ്യാങ്കളി കേസ്; പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

ഇത് സംബന്ധിച്ച് അന്‍പത് അപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊതുമുതൽ നശിപ്പിച്ച കേസുകളാണ് ഇവയില്‍ ഏറിയ പങ്കും. പൊതുമുതല്‍ നശിപ്പിച്ചതടക്കം 150 കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. 

നിയമസഭയ്ക്ക് അകത്ത് നടന്നത് ക്രിമിനൽ കുറ്റമെന്ന് കോടതി, ഉത്തരവിൽ അതിരൂക്ഷ വിമർശനം

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ് സി പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്‍റെ പേരില്‍ എംഎല്‍എമാര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ നീക്കത്തെ രൂക്ഷമായി വിമര്‌‍ശിച്ച കോടതി പ്രതികളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 
 

നിയമസഭയിലെ കൈയാങ്കളി; ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സർക്കാർ അഭിഭാഷകയെ മാറ്റി