'റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു'; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ
സർക്കാരിന്റെ ശുപാർശ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഇൻഷ്വറൻസ് കമ്പനികൾ സമ്മതിച്ചു.

തിരുവനന്തപുരം: റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.