സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഇന്നത്തെ പണിമുടക്കിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 

തിരുവനന്തപുരം: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഇന്നത്തെ പണിമുടക്കിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇന്നു നടന്ന സമരം നീതീകരിക്കാൻ കഴിയില്ലെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ ജീവനക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നതിൽ ഇടതു സർക്കാർ വിമുഖത കാണിക്കില്ലെന്ന് പറഞ്ഞ ടിപി രാമകൃഷ്ണൻ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് ആരുടെ കാലത്താണെന്നത് മറന്നു പോകരുതെന്നും ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇപ്പോൾ നടക്കുന്നത് വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates