Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാം എന്നും സമരക്കാരെ അറിയിക്കും. 

government is ready to discuss the fishermen s strike
Author
Trivandrum, First Published Aug 16, 2022, 11:17 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാം എന്നും സമരക്കാരെ അറിയിക്കും. അതേസമയം തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി വിഴിഞ്ഞം തുറമുഖ കവാടം മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും പ്രതിഷേധസൂചകമായി കരിങ്കൊടി ഉയർത്തി. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്ന തുറമുഖ മന്ത്രിയുടെ പരാമർശത്തിനതെരിയും പ്രതിഷേധം ഉയർന്നു

രാവിലെ ലത്തീൻ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി നാട്ടി. പിന്നാലെ മുല്ലൂരിലുള്ള തുറമുഖ കവാടത്തിലേക്ക് ഇടവകകളിൽ നിന്ന് പ്രതിഷേധക്കാർ ഇരച്ചെത്തി. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുരാധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, മുതലപൊഴി പോലെയുള്ള അപടകമേഖകളിൽ പരിഹാരം കണ്ടെത്തുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം. 

വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും പലതവണ ബാരിക്കേഡുകൾ മറികടക്കാൻ സമരക്കാർ ശ്രമിച്ചു. സമരം കണക്കിലെടുത്ത് ഒരു ദിവസത്തേക്ക് തുറമുഖ നിർമ്മാണം നിർത്തിവച്ചു. ചർച്ചയ്ക്ക് തയ്യാര്‍ ആണെന്നും ഭവനപദ്ധതിക്ക് 19.5 ഏക്കർ സ്ഥലം ലഭ്യമാക്കാൻ നടപടി എടുക്കുമെന്നുമാണ് മന്ത്രിസഭ ഉപസമിതിയുടെ പ്രഖ്യാപനം. സമരം കണക്കിലെടുത്ത് ഇന്നത്തെ തുറമുഖ നിർമ്മാണപ്രവർത്തനം നിർത്തിയിരുന്നു. ഓരോ ഇടവകകളുടെയും നേതൃത്വത്തിൽ 31 ആം തിയതി വരെ തുറമുഖ കവാടം ഉപരോധിക്കാനാണ് തീരുമാനം. അടുത്ത മാർച്ചിൽ കപ്പൽ എത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് തുറമുഖ നിർമ്മാണം തന്നെ മുടക്കിയുള്ള സമരം. 

 

Follow Us:
Download App:
  • android
  • ios