കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. രാവിലെ 7 മുതൽ വൈകുന്നേരം ഏഴ് വരെ ഹോട്ടലുകൾ പ്രവർത്തിക്കും. തുണിക്കടകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കും. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്ര ചെയ്യാം. എന്നാൽ യാത്ര ജില്ലയിൽ പരിമിതപ്പെടുത്തണം. കെഎസ്ആർടിസി യാത്രകളെപ്പറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുപരിപാടികളിൽ നിരോധനം തുടരും. അതേ സമയം മരണം, വിവാഹം പോലുള്ള ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്ക് പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.