കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ.ഷിബുവിനെയാണ് സസ്പെൻ്റ് ചെയ്തത്. ആക്രമണം നടന്ന സ്ഥലത്ത് എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാട്ടുപോത്ത് ആക്രമണമുണ്ടായ സമയത്ത് നാട്ടുകാരും സഹപ്രവർത്തകരും ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ല, ഉത്തരവാദിത്തപ്പെട്ട മേലധികാരികളെ വിവരം അറിയിച്ചില്ല, തുടങ്ങിയ വീഴ്ചകളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികനായ ബഷീറിനെ കാട്ടുപോത്ത് കുത്തിക്കൊന്നത് കുളത്തുപ്പുഴ ജംഗഷനിലേക്ക് നടന്ന് വരികയായിരുന്ന ബഷീറിനെ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീറിന് ജീവന്‍ നഷ്ടമായി. ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് ബഷീർ.