തിരുവനന്തപുരം: പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി ഇരുപത്തിരണ്ട് കോടി അമ്പതു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്കായി പണം അനുവദിച്ചത്.  അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ്  തുക  ലഭിക്കുക.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.