Asianet News MalayalamAsianet News Malayalam

വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; നടപടി സ്ഥലംമാറ്റം? തീരുമാനം ഉടൻ, സമഗ്രമായ പുനപരിശോധനയ്ക്ക് സർക്കാ‍ർ

നിലവിൽ സസ്പൻഷനിലുള്ള വകുപ്പ് മേധാവികളെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടർനർപടികൾ.  വീഴ്ച്ച വരുത്തിയവരെ സ്ഥലം മാറ്റാനാണ് സാധ്യത.

government take action immediately on kidney transplant recipient died in trivandrum medical college
Author
Thiruvananthapuram, First Published Aug 13, 2022, 6:05 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ട‌ർമാർക്കെതിരെ നടപടി ഉടൻ പ്രഖ്യാപിക്കും.  നിലവിൽ സസ്പൻഷനിലുള്ള വകുപ്പ് മേധാവികളെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടർനർപടികൾ.  വീഴ്ച്ച വരുത്തിയവരെ സ്ഥലം മാറ്റാനാണ് സാധ്യത. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിൽ അവയവദാന ശസ്ത്രക്രിയാ നടപടികളിൽ സമഗ്രമായ പരിഷ്ക്കരണത്തിനും സർക്കാർ ഒരുങ്ങുകയാണ്. ഇതിനായി സമഗര പ്രോട്ടോക്കോൾ രൂപീകരിക്കും. ജീവച്ചിരിക്കുമ്പോഴും മരണശേഷവു ഉള്ള അവയവദാനം ഈ പ്രോട്ടോക്കോളിൽ വരും.

സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്. 

Also Read: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: 'കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട് '; ശരിവച്ച് ആരോഗ്യമന്ത്രി

വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജും ശരിവച്ചു. കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Also Read: വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios