Asianet News MalayalamAsianet News Malayalam

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: 'കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട് '; ശരിവച്ച് ആരോഗ്യമന്ത്രി

തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ട്.റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കും

kidney transplant, cordination lapse occured at trivandrum medicl college, says Health minister
Author
Kasaragod, First Published Aug 12, 2022, 10:32 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്.
തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ട്.അന്വേഷണ റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്. 

 

വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി കൊണ്ട് വന്ന വൃക്ക കൊണ്ട് പോയതിൽ ആംബലൻസ് ജീവനക്കാർക്കെതിരെ ഗൂഡാലോചന ആരോപിച്ചും വകുപ്പ് മേധാവികൾക്കെതിരായ നടപടിയിൽ സർക്കാറിനെ വെല്ലുവിളിച്ചും കെജിഎംസിടിഎ.രംഗത്ത് വന്നിരുന്നു.ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്ക് പോകുന്നതിന് പകരം ശസ്ത്രക്രിയാ മുറിയിലേക്ക് ഓടിയത് എന്തിനെന്നാണ് കെജിഎംസിടിഎ ചോദിച്ചത്. വൃക്കയെടുത്ത് ഓടിയവർക്കെതിരെ തട്ടിയെടുക്കലും ഗൂഢാലോചനയും ആരോപിച്ചപ്പോഴും ഇവർക്ക് മറ്റൊരു താൽപര്യമുണ്ടായിരുന്നുവെന്ന് പറയാനും തെളിയിക്കാനും ആരും തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios