Asianet News MalayalamAsianet News Malayalam

ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോർട്ടിൽ തുടർ നടപടികൾ ആലോചിക്കാൻ സർക്കാർ

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, ചെറുവള്ളി എസ്റ്റേറ്റില്‍ ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ കഴിയില്ലെന്നുമാണ്  ഡിജിസിഎ  റിപ്പോർട്ടിലുള്ളത്. 

Government take further action on DGCA report against Sabarimala airport
Author
Thiruvananthapuram, First Published Sep 20, 2021, 7:35 AM IST

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന ഡിജിസിഎ റിപ്പോർട്ടിൽ തുടർ നടപടികൾ ആലോചിക്കാൻ സർക്കാർ. മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചേക്കും. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത് ശബരിമല വിമാനത്താവളം എന്ന  കേരളത്തിന്റെ  നിർദ്ദേശത്തിന് വലിയ തിരിച്ചടി ആയിരുന്നു. 

വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, ചെറുവള്ളി എസ്റ്റേറ്റില്‍ ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ കഴിയില്ലെന്നുമാണ്  ഡിജിസിഎ  റിപ്പോർട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ  റിപ്പോർട്ട് നൽകിയത്. 

വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios