എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍.. ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കി. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനം
തിരുവനന്തപുരം:കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയിൽ അധ്യാപകർക്ക് ഇളവിനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ. കെ ടെറ്റ് പാസാകാൻ രണ്ട് വർഷത്തെ സാവകാശം ഉറപ്പിക്കും. ആ വ്യവസ്ഥയിൽ 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച് ഡി യോഗ്യതയുള്ളവർക്കും നിയമന അംഗീകാരം നൽകും. കെ ടെറ്റ് പാസാക്കാത്തവർക്ക് ശമ്പളം നിഷേധിക്കില്ല. കെ ടെറ്റില്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുന്നതിൽ എജിയുടെ നിയമോപദേശം തേടും. ഇളവുണ്ടെങ്കിലും കെ ടെറ്റ് എന്തായാലും എഴുതണമെന്ന പ്രശ്നം അപ്പോഴുമുണ്ട്. കെ ടെറ്റിൽ അന്തിമ തീരുമാനം സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് കൂടി ബാധകമാക്കിയും സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. അതേസമയം, അന്തിമതീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം പ്രതിഷേധത്തിനൊടുവിൽ
ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെന്‍റുകള്‍ക്ക് കൂടി ബാധകമാക്കാനുള്ള നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാരെടുത്തത്. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. അതേസമയം അന്തിമതീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കും. ആഴ്ചകൾക്ക് മുമ്പാണ് കർദ്ദിനാൾ ക്ലിമീസ് ബാവയുടെ നേതൃത്വത്തിൽ സഭാനേതൃത്വവും മറ്റ് എയ്ഡഡ് മാനേജ്മെൻറുകളും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രത്യക്ഷസമരവുമായിറങ്ങിയത്.
ഈ രോഷം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഭിന്നശേഷി സംവരണത്തിലെ സർക്കാറിന്‍റെ മലക്കംമറിച്ചിലും അതിവേഗ തീരുമാനവും. കഴിഞ്ഞവർഷം എൻഎസ്എസിന് അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ ഉണ്ടായി. ആ ഉത്തരവിൽ സമാനസ്വഭാവമുള്ള മറ്റ് വിഭാഗങ്ങൾക്കും ബാധകമെന്ന് പറഞ്ഞിട്ടും സർക്കാർ സഭകളെയും മറ്റ് മാനേജ്മെനറുകളെയും പരിഗണിച്ചില്ല. സഭ ഹൈക്കോടതിയെ സമീപിച്ചപ്പോൾ തീരുമാനം സർക്കാറിന് വിട്ടു. അന്ന് നിയമോപദേശം എൻഎസ്എസിന് മാത്രം വിധി ബാധകമെന്ന് പറഞ്ഞ് വീണ്ടും ഉഴപ്പി സർക്കാർ.
ഒടുവിൽ സഭയും മാനേജ്മെൻറുകളും സുപ്രീം കോടതിയിലേക്ക് നീങ്ങിയതും പ്രത്യക്ഷപ്രതിഷേധം കടുപ്പിച്ചതും വീണ്ടും വിചാരത്തിന് കാരമാണമായി. അഡ്വക്കേറ്റ് ജനറലിൻറെ ഉപദേശവും സുപ്രീം കോടതിയിൽ ഹാജരാകുന്ന മുതിർന്ന അബിഭാഷകരുടെ ഉപദേശവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് മന്ത്രി വി ശിവൻകുട്ടിയുടെ വിശദീകരണം. അടുത്തിടെ ഉത്തരവ് മറ്റുള്ളവർക്കും ബാധകമാക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ശമ്പളം കിട്ടാത്ത 20000 ത്തോളം അധ്യാപകർക്ക് പുതിയ തീരുമാനപ്രകാരം നിയമന അംഗീകാരം കിട്ടും. പക്ഷെ ഉത്തരവ് സുപ്രീം കോടതി വിധിപ്രകാരമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.


