തിരുവനന്തപുരം: പാമ്പ് പിടുത്തക്കാര്ക്ക് ലൈസൻസ് ഏര്‍പ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.  ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാമ്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസം നാവായിക്കുളത്ത് പാമ്പു പിടുത്തത്തിനിടെ മൂർഖന്‍റെ കടിയേറ്റു മരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലൈസൻസ് ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 

താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ വാങ്ങി ജില്ലാ അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിക്കാനാണ് ആലോചിക്കുന്നത്.