Asianet News MalayalamAsianet News Malayalam

കയ്യിട്ടുവാരുന്നവരെ വകുപ്പിന് വേണ്ടെന്ന് പട്ടികജാതി പട്ടിക വർ​ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

എസ് സി എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസ് സി എസ് ടി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ

government wont allow corruption in departments
Author
തിരുവനന്തപുരം, First Published Jul 13, 2021, 11:29 AM IST

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്ന് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ.തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷില്ലെന്നും മന്ത്രി വ്യക്തമാക്കി.എസ് സി എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇതിനിടെ എസ് സി -എസ്ടി ഫണ്ട്‌ തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷകസംഘം ഇന്ന് ഡൽഹിയിലേക്ക് പോകുകയാണ്.രാഹുലിന്റെ ലാപ്‌ ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ്‌ നടത്താനുമാണ്‌ നീക്കം.ലാപ്‌ ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക  വിവരങ്ങളുണ്ടെന്നാണ്‌ നിഗമനം.
 

Follow Us:
Download App:
  • android
  • ios