ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ ഗവര്‍ണര്‍ കെകെ ശൈലജ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണെന്നും പറഞ്ഞു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ മികച്ച മന്ത്രിയാണ് കെ കെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാർ വേദിയിലായിരുന്നു ഗവർണറുടെ പരാമർശം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ കെ ശൈലജ. ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ ഗവര്‍ണര്‍ കെ കെ ശൈലജ തന്‍റെ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണെന്നും പറഞ്ഞു. ശൈലജയുടെ പ്രവർത്തനത്തിലും സ്വന്തം കർമ്മ മേഖലയോടുള്ള ആത്മാർത്ഥതയിലും അഭിമാനമുണ്ടെന്നും ഗവർണർ വിശദീകരിച്ചു.