Asianet News MalayalamAsianet News Malayalam

'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

2020 ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച് കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ.

Governor Arif Mohammed Khan's letter to CM Pinarayi Vijayan  is out
Author
First Published Nov 21, 2022, 1:15 PM IST

തിരുവനന്തപുരം: രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. 

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനിടെ, 2020 ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച് കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ  എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

Also Read:  'ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ല' ആരിഫ് മുഹമ്മദ് ഖാന്‍

അതിനിടെ, ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്ന് പറഞ്ഞ ഗവര്‍ണര്‍, പ്രിയ വര്‍ഗീസിന്‍റെ നിയമന നീക്കത്തിൽ മുഖ്യമന്ത്രിയും കുറ്റക്കാരനെന്നും ആവർത്തിച്ചു.

Follow Us:
Download App:
  • android
  • ios