റീബിൽഡ് വയനാടിന് കൂട്ടായ പരിശ്രമം ആവശ്യം, കേരളത്തിലെ ജനം അനുകമ്പയുള്ളവർ, എല്ലാ സഹായവും നൽകും: ഗവർണർ
ദൗത്യത്തിന് എന്നെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാക്കുതരുന്നുവെന്നും അദ്ദേഹം ലൈവത്തോൺ പരിപാടിയിൽ ഭാഗമായിക്കൊണ്ട് ദില്ലിയിൽ പ്രതികരിച്ചു
ദില്ലി: ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ ഭാഗമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. റീബിൽഡ് വയനാടിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കാണ് ദുരന്ത മേഖലയിലെ ജനങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ പൂർണ ചുമതല. പക്ഷെ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ കേരളത്തിൽ ഈ പിന്തുണ തീർച്ചയായും ലഭിക്കും.
കേരളത്തിലെ ജനം അനുകമ്പയും സഹാനുഭൂതിയുമുള്ളവരാണ്. 2018 ലും 2019 ലും പ്രളയമുണ്ടായപ്പോൾ ആ ജനപിന്തുണയാണ് കേരളത്തിന് പ്രതിസന്ധിയെ മറികടക്കാൻ സഹായമായത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഊ പരിശ്രമം അഭിനന്ദനീയമാണ്. ഈ ദൗത്യത്തിന് എന്നെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാക്കുതരുന്നുവെന്നും അദ്ദേഹം ലൈവത്തോൺ പരിപാടിയിൽ ഭാഗമായിക്കൊണ്ട് ദില്ലിയിൽ പ്രതികരിച്ചു.