തിരുവനന്തപുരം:  പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. പ്രതിപക്ഷ എം എൽ എ മാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കും. വിയോജിപ്പ് രേഖയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ കത്ത് നൽകുന്നത് കീഴ്വഴക്കമല്ല.

Read Also: തടഞ്ഞ് നിർത്തി പ്രതിപക്ഷം, പുഞ്ചിരിച്ച് ഗവർണർ, നിലത്തുരുണ്ട് അൻവർ സാദത്ത്: നാടകീയം സഭ

ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.  പ്രമേയത്തിന് ഇരുവരെ സമയം അനുവദിച്ചിട്ടില്ല. സമയം അനുവദിക്കാത്ത പ്രമേയ പട്ടികയിലാണ് ഇപ്പോൾ അത്  പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. 

സര്‍ക്കാര്‍ നയത്തിലും പരിപാടിയിലും ഉള്‍പ്പെടുന്നതല്ല പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദഭാഗം വായിച്ചത്.

Read Also: രാവിലെയും ചർച്ചകൾ, ഒടുവിൽ സർക്കാരിന് വഴങ്ങി സിഎഎ വിരുദ്ധ പരാമർശം വായിച്ച് ഗവർണർ