ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വിശദമായ വാര്‍ത്താപരമ്പര നല്‍കിയിരുന്നു.

നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്