വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കഴിഞ്ഞ ദിവസം വന്ദന കൊല്ലപ്പെട്ടത്. പിന്നാലെയാണ് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ സമരം ആരംഭിച്ചത്. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 

Read More : പെരുമാറ്റത്തില്‍ അസ്വഭാവികതയില്ല, സ്കൂളിലെത്തിയത് സംരക്ഷിത അധ്യാപകനായി; പ്രധാനാധ്യാപിക

LIVE: Dr. Vandana Das Funeral News Updates | Doctors Protest News | Asianet Kottarakkara news