ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ (lokayukta ordinance)ഗവർണർ (governor)ഇന്ന് ഒപ്പിടുമെന്ന പ്രതീക്ഷയിൽ സർക്കാർ. ഇന്നലെ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുമായി ഗവർണർക്കുള്ള ഭിന്നത തീർന്നെന്നും ഓർഡിൻസിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറിയെന്നുമാണ് സൂചന. മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് രാജ് ഭവനിൽ കൂടിക്കാഴ്ച നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയിരുന്നു. ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്ത കത്തു നൽകിയിരുന്നു. ലോകായുക്ത ഭേ​ദ​ഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം