തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ധന സര്‍ക്കാര്‍ കോളേജുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തി. നേരത്ത സീറ്റ് വര്‍ധിപ്പിക്കുന്നതിന് സ്വാശ്രയകോളേജുകൾക്ക് നൽകിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. പരാതി ഉണ്ടെങ്കില്‍ സ്വാശ്രായ കോളേജുകള്‍ക്ക് എംസിഐയെ സമീപിക്കാം. മുന്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സ്വാശ്രയ കോളേജുകള്‍ക്ക് കത്തയച്ചു.