'ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം': മേജർ രവി
സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു.
കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു.
അതേസമയം, മുകേഷ് എംഎൽഎക്കെതിരെ കൂടുതൽ ലൈംഗികാരോപണം ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. പരാതി നൽകുമെന്ന് നടി മിനു മുനീർ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷിൻ്റെ ഉൾപ്പെടുത്തിയതും വിവാദമായി.
ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്. തുടരെ വരുന്ന ആരോപണം ഇടത് എംഎൽഎക്കെതിരെ ആയതിനാൽ മുകേഷ് മാത്രമല്ല സർക്കാറും സിപിഎമ്മും വെടില്ലാണ്. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിൻറെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിൻ്റെ വിശദീകരണം. സിപിഐ പരസ്യമായി പിന്തുണക്കുകയുമില്ല.
പ്രതിപക്ഷ നേതാവ് മുകേഷിൻ്റെ രാജിയാവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷസംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, നടി പരാതി നൽകിയാൽ കേസെടുക്കേണ്ട സാഹചര്യമാണ്. കേസെടുത്താലും എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ ചർച്ചകൾ. പ്രതിപക്ഷത്തെ എംഎൽഎമാർക്കെതിരെ ഉയർന്ന സമാനകേസുകളാണ് പ്രതിരോധം. ആരോപണം മുറുകുന്നതിനിടെയാണ് മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതും വിവാദമാകുന്നത്. ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയിലാണ് മുകേഷ് ഉള്ളത്. കോൺക്ലേവ് അടക്കം സംഘടിപ്പിക്കുന്നതിൻറെ ചുമതലയും സമിതിക്കാണ്.
'ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ ഉപദ്രവിക്കും'; ഭാഗ്യലക്ഷ്‌മിക്ക് ഭീഷണി സന്ദേശം; പൊലീസിൽ പരാതി നൽകും
https://www.youtube.com/watch?v=Ko18SgceYX8