നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്. 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പാർട്ടിയിൽ ഐക്യം നഷ്ടമായി. നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്. 

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺ​ഗ്രസിനുള്ള ​ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമായി മാറിയിരുന്നു. എ ​ഗ്രൂപ്പ് രാഹുൽ മാങ്കൂട്ടത്തിനെ രം​ഗത്തിറക്കിയപ്പോൾ അബിൻ വർക്കിയെയാണ് ഐ ​ഗ്രൂപ് പിന്തുണച്ചത്. നേരത്തെ, കെ സി വേണു​ഗോപാൽ പക്ഷത്തിൽ നിന്ന് ബിനു ചുള്ളിയിലും മത്സര രം​ഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കോൺഗ്രസിലെ സതീശൻ-സുധാകരൻ ദ്വന്ദത്തിനെതിരെ ഒന്നിക്കാൻ എ,ഐ ​ഗ്രൂപ്പുകൾ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോ​ഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ​ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാർഥികളുമായി രം​ഗത്തെത്തുകയായിരുന്നു. 

ചാനലുകളിൽ പാർട്ടിക്കായി വാദിക്കും, സംഘടനയിൽ ഏറ്റുമുട്ടും; രാഹുൽ മാങ്കൂട്ടത്തിനെതിരെ മത്സരിക്കാൻ അബിൻ വർക്കി?

കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂൽ മാങ്കൂട്ടം എ ​ഗ്രൂപ് സ്ഥാനാർഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തെ നിർദേശിച്ചത്. എന്നാൽ, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയർന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരി​ഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു. 

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല, ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റി: സുധാകരൻ