പൊലീസ് വെടിവയ്കക്കെണ്ടിയിരുന്നത് അരയ്ക്കു താഴെയായിരുന്നില്ലേ?. കൊല്ലാൻ വേണ്ടി വെടിവയ്ക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ഉത്തരവിട്ടെന്നല്ലെ മനസിലാക്കേണ്ടതെന്നും ഗ്രൊ വാസു.
കൊഴിക്കോട്:വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് സിപി ജലീലിനെ വെടിവച്ച് വീഴ്ത്തിയ പൊലീസ് നടപടയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവര്ർത്തകൻ ഗ്രൊ വാസു.
സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തർക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. പൊലീസ് കൊല്ലാൻ വേണ്ടി വെടിവയ്ക്കുകയായിരുന്നു എന്നും ഗ്രൊ വാസു ആരോപിച്ചു.
മാവോയിസ്റ്റുകൾ പോയത് സംഭവാനയ്ക്കാണ്. പാവപ്പെട്ട ആദിവാസികളെ അല്ല കാശിന് വേണ്ടി സമീപിച്ചതെന്നും ഗ്രൊ വാസു ഓർമ്മിപ്പിക്കുന്നു. മാവോയിസ്റ്റുകളുടെ കയ്യിൽ തോക്കുണ്ടായിരുന്നില്ല. പൊലീസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കിൽ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഗ്രൊ വാസു ചോദിക്കുന്നത്.
കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ഗ്രൊ വാസു ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്നും ഗ്രൊ വാസു പറഞ്ഞു
