പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്ന് ഗ്രോവാസു.

കോഴിക്കോട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കേരള പൊലീസിന്‍റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും എന്നാണ് വിവരം. 

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്‍റെ നേതൃത്വത്തിലാവും പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ജലീലിന്‍റെ ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.