മലപ്പുറം: മലപ്പുറത്ത് വൻ ജിഎസ്ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാഷിദ് റഫീഖ്‌, ഫൈസൽ നാസർ എന്നിവരാണ് പിടിയിലായത്. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാജ കമ്പനികളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് അറിയിച്ചു.