ഈമാസം മൂന്നാം തിയതി  ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് തെക്കന്‍ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ്  കണ്ടെത്തിയത്.

തിരുവനന്തപുരം: നികുതി വെട്ടിച്ച് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച ബീഡി സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ പിടികൂടി. ഒരുകോടി രൂപ വിലവരുന്ന ബിഡിയാണ് അഞ്ച് ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇത്തരത്തില്‍ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വില്‍പ്പന നടത്തിയതായിട്ടാണ് സൂചന. ഈമാസം മൂന്നാം തിയതി ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് തെക്കന്‍ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തിയവരില്‍ നിന്നും പിഴ ഉള്‍പ്പടെ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.