കൊല്ലം: മെഡിക്കൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈപ്പന്‍റ് വർധന ഉറപ്പ് കിട്ടിയതിനെത്തുർന്നാണ് തീരുമാനം. ഉറപ്പ് നടപ്പായില്ലെങ്കിൽ ജൂലൈ 8 മുതൽ അനിശ്ചിതകാല സമരം തുടങ്ങും.

മെഡിക്കൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നപ്പോൾ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ബദൽ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ചർച്ചയെ തുടർന്ന് സമരം മാറ്റി വെച്ചിരിക്കുന്നത്.