ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു.
ഗുരുവായൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ എന്‍ കെ അക്ബറിന് ജയം. 2006 മുതൽ ഇടത് വേരോട്ടമുള്ള മണ്ണിൽ യുഡിഎഫിനായി മത്സരിച്ച മുസ്ലീം ലീഗിന്‍റെ സി എച്ച് റഷീദിനെതിരെ 1998 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിന്‍റെ എൻ കെ അക്ബര്‍ വിജയിച്ചത്. എന്‍ കെ അക്ബര്‍ 66069 വോട്ടുകൾ നേടിയപ്പോള്‍ പ്രധാന എതിരാളികളായ സി എച്ച് റഷീദ് 64071 വോട്ടുകൾ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപിയുടെ അഡ്വ ബി ഗോപാലകൃഷ്ണന്‍ 28947 വോട്ടുകളാണ് ലഭിച്ചത്.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എന്നാൽ 2006 മുതൽ ഇടത് മുന്നണിക്കായിരുന്നു ഗുരുവായൂരില്‍ വിജയം.
2021ൽ എന്‍.കെ അക്ബർ മണ്ഡലം നിലനിർത്തി. ഇത്തവണ ഗുരുവായൂരില്‍ എൽഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്‌ണന്‍റെ വർഗീയ പരാമർശവും, സിപിഎം- ബിജെപി ഡീൽ ആരോപണവും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചാ വിഷയമായിരുന്നു.



