കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോളാണ് വിമർശനം വന്നത്.കേരളം മൊത്തം നോക്കിയാൽ വൻകിട പദ്ധതികൾ എല്ലാം നടപ്പാക്കിയത് കിഫ്ബി വഴിയാണ്.
ആലപ്പുഴ: കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് വിമർശനം വന്നത്. കേരളം മൊത്തം നോക്കിയാൽ വൻകിട പദ്ധതികൾ എല്ലാം നടപ്പാക്കിയത് കിഫ്ബി വഴിയാണ്. റിട്ടയേഡ് ഐഎഎസുകാരനെ നിയമിച്ചത് തെറ്റായ കാര്യമായെന്ന് ജി സുധാകരൻ കൂട്ടിച്ചേർത്തു.
താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമ്മാണം 90% വും കിഫ്ബി വഴി ആണെന്നും, അത് സർക്കാരിൻ്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയെ സമാന്തര സർക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. കൂടാതെ കരിമണൽ ഖനനം സ്വകാര്യ മേഖലയിലേക്ക് പോകുമ്പോൾ അഴിമതി കൂടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജി സുധാകരൻ പറഞ്ഞു. അതേസമയം വണ്ടാനം മെഡിക്കൽ കോളേജിന്റെ മോശം അവസ്ഥ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം, മദ്യനയത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.


