Asianet News MalayalamAsianet News Malayalam

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. 

hadiya s father ashokan s habeas corpus plea high court notice updates apn
Author
First Published Dec 12, 2023, 12:11 PM IST

കൊച്ചി : ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം 16 ഹർജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. 

ഏതാനും ആഴ്ചകളായ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും  മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് അശോകന്റെ ഹർജിയിൽ പറയുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇല്സാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്. 

'ശബരിമലയിൽ പൊലീസ് 650 മാത്രം, നവ കേരള സദസിന് 2500'; തീർത്ഥാടനം ദുരിതമെന്നും എംപി, വിഷയം പാർലമെന്റിൽ

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios