Asianet News MalayalamAsianet News Malayalam

ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കായികവകുപ്പ് അന്വേഷണം തുടങ്ങി

അന്വേഷണത്തിന്റെ ഭാ​ഗമായി മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ അഫീലിന്റെ മാതാപിതാക്കളെ കണ്ട് സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

hammer falls on students head in pala state sports department start investigation
Author
Thiruvananthapuram, First Published Oct 11, 2019, 11:00 AM IST

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമർ തലയിൽ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കായികവകുപ്പ് അന്വേഷണം തുടങ്ങി. കേരള സർവകലാശാല കായിക വകുപ്പ് മുൻ ഡയറക്ടർ ഡോക്ടർ കെ കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ സിന്തറ്റിക്ക് സ്റ്റേഡിയം സന്ദർശിച്ചു.

അന്വേഷണത്തിന്റെ ഭാ​ഗമായി മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ അഫീലിന്റെ മാതാപിതാക്കളെ കണ്ട് സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എംബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

Read More:

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീലിന്റെ തലയിൽ ഗ്രൗണ്ടിൽ നിന്ന് ജാവലിനുകൾ നീക്കം ചെയ്യുന്നതിനിടെ ഹാമർ വന്ന് വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സയും ഒരുക്കിയിരുന്നു. അഫീലിന്‍റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പാല നഗരസഭയും അറിയിച്ചിരുന്നു. 

സംഭവത്തിൽ സംഘാടർക്ക് വീഴ്ച പറ്റിയതായി നേരത്തെ ആർഡിഒ അറിയിച്ചിരുന്നു. ജൂനിയർ അത്‍ലറ്റിക് മീറ്റ് നടന്ന പാല സിന്തറ്റിക് സ്റ്റേഡിയം പരിശോധിച്ച ശേഷമാണ് മേളയുടെ സംഘാടനത്തിൽ അത്‍ലറ്റിക് ഫെഡറേഷന് വീഴ്ചയുണ്ടായതായി പാല ആർഡിഒ കണ്ടെത്തിയത്. 

Read Also: പരിക്കേറ്റ അഫീലിനായി പ്രാർത്ഥനയോടെ കേരളം, അത്‍ലറ്റിക് ഫെഡറേഷന്‍റേത് ഗുരുതര വീഴ്ച

സംഭവത്തിന് പിന്നാലെ കണ്ടാലറിയാവുന്ന പത്ത് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി മേള സംഘടിപ്പിച്ചതിനാണ് ഫെഡഷേറൻ ഭാരവാഹികൾക്കെതിരെ കേസെടുത്തത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ  കായികമേള റദ്ദാക്കിയതായി അത്‍ലറ്റിക് ഫെഡറേഷൻ അറിയിച്ചിരുന്നു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Read More: ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; അന്വേഷണ സമിതിയെ നിയോഗിച്ച് കായികവകുപ്പ്

Follow Us:
Download App:
  • android
  • ios