Asianet News MalayalamAsianet News Malayalam

KR Gouri's savings : കെ ആർ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം; സഹോദരിയുടെ മകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

ട്രഷറിയിലെ നിക്ഷേപങ്ങൾക്ക്‌ നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.

hand over kr gouri ammas savings to her niece kerala high court tells treasury dept
Author
Kochi, First Published Jan 8, 2022, 1:23 PM IST

കൊച്ചി: കെ ആർ ഗൗരിയമ്മയുടെ (K R Gouri Amma) വിവിധ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ ഡോ ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി (High Court) ഉത്തരവ്. ആലപ്പുഴ, തിരുവന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് ഗൗരിയമ്മയെ പരിചരിച്ച ബീനാകുമാരിക്ക് കൈമാറേണ്ടത്. ട്രഷറിയിലെ നിക്ഷേപങ്ങൾക്ക്‌ നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.

വിൽപത്രത്തിൽ നിക്ഷേപത്തിന്റെ അവകാശിയാക്കി നിശ്ചയിച്ചത് തന്നെ ആണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിച്ചു. ആലപ്പുഴയിലെ പത്തൊന്‍പത് സെന്റ് ഭൂമിക്കും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപത്തിന്‍റെ അവകാശി ബീനാ കുമാരി ആണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് പണം കൈമാറാനുള്ള കോടതി ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത്, ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയാണ്.

കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനാണ്, 102-ാം വയസ്സില്‍ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചത്.

Also Read: ആദ്യം ഞെട്ടി പിന്നെ പൊട്ടിക്കരഞ്ഞു, ഒടുവിൽ ഉള്ളുനീറി പടിയിറങ്ങി; കെആര്‍ ഗൗരിയമ്മയുടെ തെരഞ്ഞെടുപ്പ് ജീവിതം

Also Read: കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി

Follow Us:
Download App:
  • android
  • ios