തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സ്ഥലം മാറ്റം. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് പുറത്തിറങ്ങിയത്. ക്രൈം ബ്രാഞ്ച് ഡിഐജി ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണൽ കമ്മീഷണറായി നിയമിച്ചു. 

അവധി കഴിഞ്ഞെത്തിയ ആര്‍ നിശാന്തിനിയാണ് പൊലീസ് ആസ്ഥാനത്തെ എസ്പി. കൊല്ലം ക്രൈംബ്രാഞ്ര് എസിപി ആയിരുന്ന ബി അശോകാണ് തിരുവനന്തപുരത്തെ റൂറൽ എസ്പി. തിരുവനന്തപുരം റൂറൽ എസിപിയായിരുന്ന പികെ മധുവിനെ കൊല്ലം കമ്മീഷണറായും നിയമിച്ചു.