നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും. പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്.
തിരുവനന്തപുരം: പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണെന്നും പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനാണ് അംഗീകാരമാണ് നിലവിലെ വൻ വിജയം. എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും. പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്. രാഷ്ട്രീയം പറയുന്നത് തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. യുഡിഎഫ് മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.



