Asianet News MalayalamAsianet News Malayalam

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയ‍ര്‍ത്തണമെന്ന് ശുപാര്‍ശ

 ചീഫ് ജസ്റ്റിസ് നിയോഗിച്ച ജ‍‍ഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

HC Recommends to raise the retirement age of Staff
Author
First Published Nov 22, 2022, 6:00 PM IST

കൊച്ചി:  ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. 56-ൽ നിന്ന് 58 ആക്കി പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാ‍ര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്. 
 
ചീഫ് ജസ്റ്റീസ് നിയോഗിച്ച ജ‍‍ഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.  പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാർശയിൽ പറയുന്നത്. 

പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സ‍ര്‍ക്കാരിലേക്ക് കത്ത് നൽകിയത്. 
 

Follow Us:
Download App:
  • android
  • ios