ആശ്വാസം; 'ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില ഗുരുതരമല്ല, 192സാംപിൾ ഒരേ സമയം മൊബൈൽ ലാബിൽ നടത്താം'
ഇയാൾക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. 9വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.

കോഴിക്കോട്: ഇന്ന് നിപ പോസിറ്റീവായ 39കാരൻ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണെന്നും ആരോഗ്യ നില സ്റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഇയാൾക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. 9വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.
ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192സാംപിൾ ഒരേ സമയം പരിശോധിക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബിൽ നടത്താം. കൺഫേംചെയ്യാൻ ഉള്ള ടെസ്റ്റ് എൻഐവി പൂനെ മൊബൈൽ ലാബിൽ ചെയ്യാം. കോൺടാക്ട് ലിസ്റ്റിൽ പെട്ട ആൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്നും വീണാ ജോർജ് പറഞ്ഞു.
കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുളള 39കാരന്, ആക്റ്റീവ് കേസുകൾ 4
അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ ഇന്ന്മ ന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഇന്നലെ 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചിട്ടുണ്ട്. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.
പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
https://www.youtube.com/watch?v=t4vCk_POER4