ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പളം സ്വദേശി സ്മിത പാർത്ഥസാരഥി(38) ആണ് മരിച്ചത്. ആലുവ കാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായിരുന്നു സ്മിത. 

പെരുമ്പളത്തെ സ്വന്തം വീട്ടിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.