കോഴിക്കോട്: രോഗവ്യാപനസാധ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ കോഴിക്കോട് ജില്ലയിൽ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. 

എടച്ചേരി, അഴിയൂർ, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂർ, ചെക്കിയാട്, തിരുവള്ളൂർ, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി, വില്ലേജുകളും കോഴിക്കോട് കോ‍ർപ്പറേഷനിലെ പയ്യാനക്കൽ, കൊളത്തറ ഡിവിഷനുകളുമാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏപ്രിൽ 20-ന് ശേഷം റെഡ്സോണുകളിലും ഹോട്ട് സ്പോട്ടുകളിലും കർശന നിരീക്ഷണം തുടരുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. കോഴിക്കോട് വടകരയ്ക്ക് എടുത്തുള്ള എടച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.