രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ  ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം.

കോഴിക്കോട്: കോഴിക്കോട് നിപ ബാധിതനായ കുട്ടിമരിക്കുകയും സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികൾക്ക് എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് നടത്തും. 

Add Asianetnews as a Preferred SourcegooglePreferred

രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം. ആദ്യഫലം നെഗറ്റീവ് ആയാൽ 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണങ്ങൾ ഇല്ലെങ്കിൽ പിന്നീട് 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനകൾ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ പിന്നീട് 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ഫലം പൊസിറ്റിവ് അല്ലാത്ത, ലക്ഷണം ഉള്ളവർക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താൻ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളിൽ ശുപാർശ ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona