തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് തുണയായി കെ.എസ്.ആർ.ടി.സി.. യുവാവിനെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവനക്കാർ. 

ഈസ്റ്റ് കല്ലട തെങ്ങുവിള മേലതിൽ രാജുഭവനത്തിൽ രഞ്ജു (30) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രിയായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിലെ യാത്രക്കാരനായിരുന്ന രഞ്ജു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരികയായിരുന്നു രഞ്ജു. യാത്രക്കിടെ പട്ടത്തുവച്ച് അസ്വസ്ഥതയുണ്ടായി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ കണ്ടക്ടറെ വിവരം അറിയിച്ചു. തുടർന്ന് അതേ ബസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.