അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബു (25 )ൻ്റെ ഹൃദയം മാറ്റിവയ്ക്കും. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുക. മലപ്പുറം സ്വദേശിയായ 33 കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ കൊണ്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്. അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസിൽ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി പത്ത് മണിയോടെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്