Asianet News MalayalamAsianet News Malayalam

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവർ  ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്

Heavy Explosive Collection seized in Kozhikode railway station
Author
Kozhikode Railway station platform No 3, First Published Feb 26, 2021, 7:34 AM IST

കോഴിക്കോട്: കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 

117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവർ  ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്

Follow Us:
Download App:
  • android
  • ios