തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

മഴ ശക്തമായതിനെ തുടർന്ന് തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജലനിരപ്പ് 417 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വെള്ളം 418 മീറ്റർ ഉയരത്തിൽ എത്തിയാൽ ഓറഞ്ച് അലർട് പ്രഖ്യാപിക്കും. ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ ചാലക്കുടി പുഴയിലേയ്ക്ക് വെള്ളം ഒഴുക്കൂ എന്ന് അധികൃതർ അറിയിച്ചു.