Asianet News MalayalamAsianet News Malayalam

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത, 5 ജില്ലകളിൽ മഞ്ഞ അലർട്ട്; ജാഗ്രത

ഒറ്റപ്പെട്ട ഇടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കും. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കാനാണ് അറിയിപ്പ്

Heavy rain expected in Kerala till may 31 yellow alert announced
Author
Thiruvananthapuram, First Published May 27, 2020, 3:23 PM IST

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മെയ് 28 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട്. മെയ് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മെയ് 30 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മെയ് 31 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കും. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കാനാണ് അറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം. 

കാറ്റിൽ മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകളും മറ്റും തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ചും ശ്രദ്ധ വേണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുൻകരുതൽ നടപടികൾ, ഇടിമിന്നൽ സുരക്ഷ മുൻകരുതലുകൾ തുടങ്ങിയവ https://sdma.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പരിശോധിക്കണം.

Follow Us:
Download App:
  • android
  • ios